കൂലി തർക്കം: കുരിയച്ചിറ വെയർഹൗസിൽ കയറ്റിറക്ക് തടസപ്പെട്ടിട്ട് ഒരാഴ്ച

12

കുരിയച്ചിറയിലുള്ള ബിവറേജസ് കോർപ്പറേഷന്‍റെ ഗോഡൗണിൽ ലോഡിറക്കിയിട്ട് ഒരാഴ്ച പിന്നിടുന്നു. കയറ്റിറക്ക് തൊഴിലാളികളുടെ കൂലി വിതരണം ചെയ്യുന്നതിൽ കോർപ്പറേഷൻ പുതിയ സമ്പ്രദായം ഏർപ്പെടുത്തിയതിനെത്തുടർന്നാണ് ഇറക്കുന്നത് നിലച്ചത്. പുതിയ സമ്പ്രദായം ഏർപ്പെടുത്തിയാൽ കൂലിയിൽ വൻ കുറവുണ്ടാകുമെന്ന് തൊഴിലാളികൾ ആരോപിക്കുന്നു. ലോഡിറക്കാൻ തങ്ങൾ തയ്യാറാണെന്നും എന്നാൽ ഇതുവരെ ലഭിച്ചിരുന്ന കൂലി തന്നെ ലഭിക്കണമെന്നുമാണ് അവരുടെ വാദം.