സൈബർ അധിക്ഷേപങ്ങൾക്ക് മറുപടി: ലയ മാത്രമല്ല സർക്കാർ അനാസ്ഥയെ തുടർന്ന്  ജോലി നഷ്ടപ്പെട്ട എല്ലാ ലയമാരും എന്‍റെ അടുത്ത ബന്ധുക്കള്‍ തന്നെയെന്ന് അനിൽ അക്കര

18

 പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സ് പ്രതിനിധി ലയ രാജേഷ് തന്‍റെ ബന്ധുവാണെന്ന തരത്തിലുള്ള സെെബർ പ്രചാരണങ്ങള്‍ക്കെതിരെ അനില്‍ അക്കര എംഎല്‍എ. ലയ മാത്രമല്ല സർക്കാർ അനാസ്ഥയെ തുടർന്ന്  ജോലി നഷ്ടപ്പെട്ട എല്ലാ ലയമാരും തന്‍റെ അടുത്ത ബന്ധുക്കള്‍ തന്നെയാണെന്ന് അനില്‍ അക്കര ഫേസ്ബുക്കില്‍ കുറിച്ചു.

സെക്രട്ടേറിയറ്റിനു മുന്നിലെ സമരത്തിനിടയില്‍ ലയയും സുഹൃത്തും മാറിനിന്ന് കരയുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതിനുപിന്നാലെ നിരവധി പേര്‍ ലയയ്‌ക്കെതിരെ അധിക്ഷേപവുമായി രംഗത്തെത്തിയിരുന്നു. ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികക്കാര്‍ നടത്തുന്ന സമരത്തിനിടെ ഉദ്യോഗാര്‍ത്ഥികള്‍ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാശ്രമം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ലയ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞത്.