ലീഗിനെ വീണ്ടും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി: മുസ്ലിം വിഭാഗത്തിന്റെ അട്ടിപ്പേറ് ലീഗിന് ആരും നൽകിയിട്ടില്ലെന്ന് പിണറായി

40

മുസ്‍ലിം വിഭാഗത്തിന്റെ അട്ടിപ്പേറ് ലീഗിന് ആരും നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യം സ്വന്തം അണികളുടെ വികാരം മനസിലാക്കാനാണ് ലീഗ് ശ്രമിക്കേണ്ടത്. ജമാ അത്തെ ഇസ്‍ലാമിയെ മുസ്‍ലിം വിഭാഗങ്ങളില്‍ ഭൂരിപക്ഷവും അകറ്റി നിര്‍ത്തുന്നു. നാല് സീറ്റിനായി മുസ്‍ലിം ലീഗ് അവരുമായി കൂട്ടുകൂടി. വെല്‍ഫെയര്‍ ബന്ധം തെറ്റാണെന്ന അഖിലേന്ത്യാ നിലപാട് പറയാനാണ് മുല്ലപ്പള്ളി ശ്രമിച്ചത്. അങ്ങനെയൊരാള്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് വേണ്ടെന്ന് ലീഗ് നിലപാടെടുത്തു. അത് ചൂണ്ടിക്കാട്ടിയ തന്നെ വര്‍ഗീയ വാദിയാക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.