സി.പി.എമ്മിനെ തോല്‍പ്പിക്കാന്‍ ബി.ജെ.പി വോട്ട് വാഗ്ദാനം ചെയ്തുവെന്ന കെ ബാബുവിന്റെ പരാമര്‍ശം കോണ്‍ഗ്രസ് ബി.ജെ.പിയുമായി കച്ചവടം ഉറപ്പിച്ചുവെന്നാണ് വ്യക്തമാക്കുന്നതെന്ന് എം സ്വരാജ്

12

തൃപ്പൂണിത്തുറയില്‍ സി.പി.എമ്മിനെ തോല്‍പ്പിക്കാന്‍ ബി.ജെ.പി വോട്ട് വാഗ്ദാനം ചെയ്തുവെന്ന കെ ബാബുവിന്റെ പരാമര്‍ശം കോണ്‍ഗ്രസ് ബി.ജെ.പിയുമായി കച്ചവടം ഉറപ്പിച്ചുവെന്നാണ് വ്യക്തമാക്കുന്നതെന്ന് എം സ്വരാജ്.  25 വര്‍ഷം എംഎല്‍എ ആയി ഇരുന്നൊരാള്‍ ബിജെപി വോട്ടിന് പ്രതീക്ഷ വെക്കുന്നതിന്റെ അര്‍ഥം നേരായ മാര്‍ഗത്തില്‍ വിജയിക്കാന്‍ കഴിയില്ലെന്നതാണ്. തൃപ്പൂണിത്തുറയില്‍ കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ച് നിന്നാലും കെ ബാബു തോല്‍ക്കുമെന്നും എം സ്വരാജ് പ്രതികരിച്ചു.