തനിക്ക് നട്ടെല്ല് ഒന്നല്ല, പത്തെണ്ണം ഉള്ളതുകൊണ്ടാണ് സ്വപ്‌ന സുരേഷിനെതിരെ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ചതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. തലസ്ഥാനത്ത് പ്രവേശിച്ച ജനകീയ പ്രതിരോധ ജാഥയുടെ 26-ാം ദിവസം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വപ്‌നയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചത് ഗുണം ചെയ്‌തെന്ന് കരുതുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വക്കീല്‍ നോട്ടീസ് അയച്ചത് ഗുണം ചെയ്‌തോ ഇല്ലയോയെന്ന് പറയേണ്ടത് നിങ്ങളാണ്. നട്ടെല്ലുണ്ടെങ്കില്‍ കേസ് കൊടുക്കൂവെന്നാണ് പറഞ്ഞത്. നട്ടെല്ല് ഒന്നല്ല, പത്തെണ്ണം ഉണ്ടെന്ന് അന്ന് തന്നെ പറഞ്ഞിരുന്നു. അതുകൊണ്ടാണ് സ്വപ്‌നയ്‌ക്കെതിരെ കേസ് കൊടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
‘അവരുടെ വിശദീകരണം നിയമപരമായി വരട്ടെ. തന്നെ അറിയില്ലെന്ന് അവര്‍ പറഞ്ഞു. എനിക്കും അറിയില്ല. വെറുതേ തോന്നിവാസം പറഞ്ഞാല്‍, പറഞ്ഞതിന് ഉത്തരം പറയണം.’, എം.വി. ഗോവിന്ദന്‍ പറഞ്ഞു.
സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണം പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്ന വെളിപ്പെടുത്തലില്‍ സ്വപ്‌നക്കും വിജേഷ് പിള്ളയ്ക്കും എം.വി. ഗോവിന്ദന്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ്. നിയമനടപടിയില്‍ നിന്ന് ഒഴിവാകണമെങ്കില്‍ ആരോപണം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നു.
നട്ടെല്ല് ഒന്നല്ല, പത്തെണ്ണം ഉള്ളതുകൊണ്ടാണ് മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ചതെന്ന് എം.വി. ഗോവിന്ദന്‍
Advertisement
Advertisement