തിരൂർ കൂട്ടായിയിൽ എൽ.ഡി.എഫ്- യു.ഡി.എഫ് സംഘർഷം; ഒരാൾക്ക് പരിക്കേറ്റു

14

തിരൂർ കൂട്ടായിയിൽ എൽ.ഡി.എഫ്- യു.ഡി.എഫ് സംഘർഷം. ഒരാൾക്ക് പരിക്കേറ്റു. എൽ.ഡി.എഫ് സ്ഥാനാർഥി കെ.ടി ജലീലിന്റെ പ്രചാരണ റാലിയിൽ പങ്കെടുത്ത കാറിന് നേരെയും യു.ഡി.എഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിലിന്റെ അനൗൺസ്‌മെന്റ് വാഹനത്തിന് നേരെയും ആക്രമണമുണ്ടായി. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

മണ്ണാർക്കാട് ചങ്ങല്ലീരിയിലും എൽഡിഎഫ്-യുഡിഎഫ് സംഘർഷമുണ്ടായി.