അന്ന് വിമർശിച്ചു ഇന്ന് പുകഴ്ത്തി; കരിപ്പൂരിലെ രക്ഷാപ്രവർത്തനത്തിൽ മലപ്പുറത്തെ പ്രശംസിച്ച്‌ മനേകാ ഗാന്ധി

44

വയറിനുള്ളിൽ തോട്ട പൊട്ടി ചരിഞ്ഞതിന് മലപ്പുറത്തെ വിമർശിച്ച് വിവാദത്തിലായ മനേകാ ഗാന്ധിയുടെ വിമാനാപകടത്തിൽ ധീരമായി രക്ഷാപ്രവർത്തനം നടത്തിയ മലപ്പുറത്തെ ജനങ്ങൾക്ക് പ്രശംസ.

Advertisement

രക്ഷാപ്രവർത്തനം വിശദീകരിച്ച് മൊറയൂർ പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽസെക്രട്ടറി വി. അബ്ബാസ് മേനകാ ഗാന്ധിക്ക് അയച്ച ഇ. മെയിൽ സന്ദേശത്തിനുള്ള മറുപടിയിലാണ് വിമാന ദുരന്തസമയത്ത് അദ്‌ഭുതപ്പെടുത്തുന്ന പ്രവൃത്തിയാണ് ജീവൻരക്ഷാ പ്രവർത്തനത്തിനായി മലപ്പുറത്തെ ജനങ്ങൾ നടത്തിയെതെന്നും ഇത്തരത്തിലുള്ള മനുഷ്യത്വം ഇനിയും പ്രതീക്ഷിക്കുന്നുവെന്നും അവർ പറഞ്ഞത്. പാലക്കാട് ജില്ലയിൽ സ്ഫോടകവസ്തു കഴിച്ച് ആന ചരിഞ്ഞ സംഭവത്തിലായിരുന്നു മലപ്പുറം ജില്ലയിലാണെന്ന് കരുതി മേനകാ ഗാന്ധി നടത്തിയ പരാമർശം വിവാദമായിരുന്നത്. ഇതിനെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു. മനേകാഗാന്ധിയുടെ പ്രശംസാ സന്ദേശം വ്യാപകമായി പ്രചരിപ്പിക്കുകയാണ് ലീഗ് പ്രവർത്തകർ.

Advertisement