എന്‍.സി.പിക്കും മാണി സി കാപ്പനും യു.ഡി.എഫിലേക്ക് സ്വാഗതമെന്ന് രമേശ് ചെന്നിത്തല: കൈപ്പത്തി ചിഹ്നം നൽകാമെന്ന് മുല്ലപ്പള്ളി

5

എന്‍.സി.പിക്കും മാണി സി കാപ്പനും യു.ഡി.എഫിലേക്ക് സ്വാഗതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 

ഐശ്വര്യ കേരള യാത്രയില്‍ യു.ഡി.എഫിനൊപ്പം ചേരാന്‍ മാണി സി കാപ്പന് താല്‍പര്യമുണ്ടെങ്കില്‍ സ്വാഗതം. ജെ.ഡി.എസിലെ ഒരു വിഭാഗം യു.ഡി.എഫ്. നേതൃത്വവുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ചെന്നിത്തല കൊച്ചിയില്‍ പറഞ്ഞു. മാണി സി. കാപ്പന് കൈപ്പത്തി ചിഹ്നം നല്‍കാന്‍ തയ്യാറാണെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പാലാ സീറ്റ് വിട്ടുനല്‍കുന്നതില്‍ പ്രശ്‌നങ്ങളില്ല. കാപ്പനുമായി ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. കാപ്പന്‍ യു.ഡി.എഫില്‍ വന്നാല്‍ സന്തോഷമെന്നും മുല്ലപ്പള്ളി കൊച്ചിയില്‍ പറഞ്ഞു.