ശമ്പളം മുടങ്ങുമെന്ന പ്രചരണം അടിസ്ഥാന രഹിതമെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ: പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രം അവസാനിക്കുന്നു, പാചകവാതകത്തിന് സംസ്ഥാനം നികുതി ഈടാക്കുന്നുവെന്ന് പറഞ്ഞ് കേന്ദ്ര മന്ത്രി മുരളീധരൻ സ്വയം ചെറുതാവരുതെന്നും ബാലഗോപാൽ

19

സർക്കാർ ജിവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്നും മറിച്ചുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ. നിലവിൽ ശമ്പള വിതരണത്തെ ബാധിക്കില്ല. അടുത്ത മാസം മുതൽ ജി.എസ്.ടി വരുമാനം കിട്ടാതെ വരും അപ്പോൾ പ്രതിസന്ധി രൂക്ഷമാകുമെന്നും ബാലഗോപാൽ പറഞ്ഞു. കടമെടുക്കുന്നതിൽ
കേന്ദ്രമായി ചർച്ച നടക്കുകയാണ്.
സംസ്ഥാനങ്ങൾക്ക് അർഹമായ വരുമാനം ലഭിക്കുന്നില്ല. പ്രതിപക്ഷം ഭരിക്കുന്ന  സംസ്ഥാനങ്ങളെ കേന്ദ്രം അവഗണിക്കുകയാണ്. കിട്ടാനുള്ളത് കിട്ടിയില്ലേൽ എല്ലാരും കൂടി ചോദിച്ച് വാങ്ങും. പാചക വാതകത്തിന് സംസ്ഥാന സർക്കാർ നികുതി ഇടക്കുന്നുവെന്ന് പറഞ്ഞാൽ കേന്ദ്ര മന്ത്രി സ്വയം ചെറുതാകുകയാണെന്ന് വി. മുരളീധരന്റെ പ്രസ്താവനക്ക് മറുപടിയായി പറഞ്ഞു. ജനങ്ങളെ എപ്പോഴും തെറ്റിദ്ധരിപ്പിക്കാനാകില്ലെന്നും ധനമന്ത്രി പറഞ്ഞു.

Advertisement

Advertisement