
കേന്ദ്രമന്ത്രി വി. മുരളീധരനും മന്ത്രിയ്ക്കൊപ്പം ഉണ്ടായിരുന്നു.
കൊട്ടാരക്കരയില്‍ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ വീട്ടില്‍ കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി സന്ദര്‍ശനം നടത്തി. വന്ദനയുടെ പിതാവ് മോഹന്‍ദാസ്, മാതാവ് വസന്ത കുമാരി എന്നിവരുമായി സ്മൃതി ഇറാനി കൂടിക്കാഴ്ച നടത്തി. കേന്ദ്രമന്ത്രി വി. മുരളീധരനും മന്ത്രിയ്ക്കൊപ്പം ഉണ്ടായിരുന്നു.
വൈകുന്നേരം ആറ് മണിയോടെയാണ് കോട്ടയം കടുത്തുരുത്തി മുട്ടുച്ചിറയിലുള്ള വന്ദനയുടെ വീട്ടില്‍ മന്ത്രിമാർ എത്തിയത്. അരമണിക്കൂറോളം വന്ദനയുടെ മാതാപിതാക്കളുമായി സംസാരിച്ചു. മാതാപിതാക്കളെ ആശ്വസിപ്പിച്ച മന്ത്രി കുടുംബത്തിന്റെ വേദനയില്‍ പങ്കു ചേരുന്നതായി അറിയിച്ചു. കോട്ടയത്തെ ബി.ജെ.പി. നേതാക്കളും മന്ത്രിയെ അനുഗമിച്ചു. തുടര്‍ന്ന് വന്ദനയുടെ അസ്ഥിത്തറയില്‍ വിളക്കു കൊളുത്തി പ്രാര്‍ഥിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്.