തൃശൂർ നഗരത്തിലെ ട്രാഫിക് സിഗ്നലുകൾ പ്രവർത്തിപ്പിക്കാൻ ഇടപെടലുണ്ടാവണം: മന്ത്രി വി.എസ് സുനിൽകുമാറിന് ‘പൊതു താല്പര്യാർത്ഥം’ കത്ത് നൽകി കോർപറേഷൻ നഗരസൂത്രണ ചെയർമാൻ ജോൺ ഡാനിയേൽ

228

തൃശൂർ നഗരത്തിലെ ട്രാഫിക് സിഗ്നലുകൾ പ്രവർത്തിക്കുന്നില്ലെന്നും അടിയന്തര ഇടപെടലുണ്ടാവണമെന്നും ആവശ്യപ്പെട്ട് പ്രദേശത്തെ എം.എൽ.എ കൂടിയായ മന്ത്രി വി.എസ് സുനില്കുമാറിന് കത്ത്. കോർപറേഷൻ നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കെ.പി.സി.സി സെക്രട്ടറിയുമായ ജോൺ ഡാനിയേൽ ആണ് മന്ത്രിക്ക് കത്ത് നൽകിയത്. പ്രധാന ജങ്ഷനുകളായ കിഴക്കേകോട്ട, പാട്ടുരായ്ക്കൽ, അശ്വിനി ജങ്ഷൻ, പെരിങ്ങാവ്, പൂങ്കുന്നം, പടിഞ്ഞാറേകോട്ട എന്നിവിടങ്ങളിൽ അനിയന്ത്രിതമായ ട്രാഫിക് കുരുക്ക് മൂലം വീർപ്പ് മുട്ടുകയാണ്. ഇതിൽ കിഴക്കേകോട്ട, പാട്ടുരായ്ക്കൽ, അശ്വിനി ജങ്ഷൻ,പെരിങ്ങാവ് തുടങ്ങിയ ജക്ഷനുകളിൽ നിലവിൽ ട്രാഫിക് സിഗ്നലുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് പ്രവർത്തനരഹിതമാണ്. അനിയന്ത്രിതമായി ഈ ജങ്ഷനുകളിൽ കൂടി വാഹനങ്ങൾ കടന്ന് പോകുന്നതാണ് ട്രാഫിക് കുരുക്കിന് കാരണം. നിലവിൽ സ്ഥാപിച്ചിട്ടുള്ള ട്രാഫിക് സിഗ്നലുകൾ പ്രവർത്തിപ്പിച്ചു തുടങ്ങിയാൽ നഗരത്തിലെ പ്രധാന ജങ്ഷനുകളിൽ ഗതാഗതം സുഗമമാകും. ആയതിനാൽ പ്രവർത്തനരഹിതമായ ട്രാഫിക് സിഗ്‌നലുകൾ പ്രവർത്തിപ്പിക്കാനും മറ്റിടങ്ങളിൽ ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കാനും അടിയന്തിര ഇടപെടൽ അങ്ങയുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് പൊതുതാൽപ്പര്യാർത്ഥമാണ് ആവശ്യമുന്നയിക്കുന്നതെന്നും വ്യക്തമാക്കിയാണ് കത്ത്.