പാർട്ടി തീരുമാനം സ്വാഗതാർഹമെന്ന് മന്ത്രി സുനിൽകുമാർ: താൻ മത്സരിച്ചില്ലെങ്കിലും തൃശൂരിൽ ഇടതുമുന്നണി വിജയിക്കും

50

മൂന്ന് തവണ മത്സരിച്ചവർ ഇനി മത്സരിക്കേണ്ടതില്ലെന്ന സി.പി.ഐ നിലപാടിനെ സ്വാഗതം ചെയ്ത് മന്ത്രി വി.എസ് സുനിൽകുമാർ. രാഷ്ട്രീയ സാഹചര്യം നോക്കിയാണ് പാർട്ടി തീരുമാനങ്ങളെടുക്കാറുള്ളത്. പുതിയ ആളുകൾ വരണം. താൻ മത്സരിക്കുന്നില്ലെങ്കിലും തൃശൂരിൽ ഇടതുമുന്നണി വിജയിക്കും. പാർലമെന്ററി പ്രവർത്തനം പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമാണെന്നും സുനിൽകുമാർ പറഞ്ഞു.