സമൂഹത്തിന്റെ മാരക വിപത്താണ് ആര്‍.എസ്.എസ് എന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി എംകെ മുനീര്‍. ബഹറില്‍ (കടലില്‍) മുസല്ലയിട്ടു നമസ്‌കരിച്ചാലും ആര്‍.എസ്.എസിനെ വിശ്വസിക്കരുതെന്നാണ് പൂര്‍വ്വികര്‍ പഠിപ്പിച്ചിട്ടുള്ളതെന്നും എംകെ മുനീര്‍ പറഞ്ഞു. ആര്‍.എസ്.എസ്-ജമാ അത്തെ ചര്‍ച്ചയോട് പ്രതികരിക്കുകയായിരുന്നു എം.എല്‍.എ.മതനിരപേക്ഷമായ പ്രത്യയ ശാസ്ത്രമല്ല ആര്‍.എസ്.എസിന്റേത്. ജാതി, മത, ഭാഷാ തലങ്ങളിലൊക്കെ രാജ്യത്തെ മുറിച്ച് മാറ്റണമെന്ന് പറയുന്ന ആര്‍എസ്എസിനോട് എന്ത് ചര്‍ച്ച ചെയ്യാനാണെന്നും എംകെ മുനീര്‍ ചോദിക്കുന്നു.ജമാ അത്തെ ചര്‍ച്ചയുടെ കാര്യം അവരാണ് വിശദീകരിക്കേണ്ടതെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും അഭിപ്രായപ്പെട്ടു. തീവ്ര സ്വഭാവമുള്ള സംഘടനകളെ ലീഗ് എതിര്‍ക്കുന്നത് വ്യക്തികളോടുള്ള വിരോധം കൊണ്ടല്ല. മറിച്ച് ചിന്താഗതി മോശമായതുകൊണ്ടാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഏക സിവില്‍കോഡ് നടപ്പിലാക്കണം എന്ന് ആര്‍എസ്എസ് പറയുമ്പോള്‍ ഒരു മതത്തിന്റേയും നിയമങ്ങള്‍ അവര്‍ അംഗീകരിക്കുന്നില്ലായെന്നല്ലേയെന്നും പി കെ കുഞ്ഞാലിക്കുട്ടി ചോദിച്ചു.മുന്നണി മാറ്റത്തെക്കുറിച്ച് ലീഗ് ആലോചിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു മുന്നണി മാറ്റവും ലീഗിന്റെ അജണ്ടയിലില്ല. ‘ലീഗ് യുഡിഎഫിന്റെ നട്ടെല്ലാണെന്നും അവര്‍ വരില്ലെന്ന് ഞങ്ങള്‍ക്ക് അറിയാമെന്നും പറഞ്ഞത് മുഖ്യമന്ത്രി തന്നെയല്ലേ. ദേശീയ സാഹചര്യം പക്ഷെ വ്യത്യാസമാണ്. തമിഴ്‌നാട്ടില്‍ ലീഗും കോണ്‍ഗ്രസും ഉള്ള മുന്നണിയില്‍ തന്നെയാണ് സി.പി.എം എന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ബഹറില്‍ മുസല്ലയിട്ടു നമസ്‌കരിച്ചാലും ആര്‍.എസ്.എസിനെ വിശ്വസിക്കാനാവില്ല; എന്ത് ചർച്ചയാണ് നടത്തിയതെന്ന് ജമാഅത്തെ ഇസ്ലാമി വിശദീകരിക്കണമെന്ന് എം.കെ മുനീർ
Advertisement
Advertisement