Home Politics വമ്പൻ പ്രഖ്യാപനങ്ങളുണ്ടാവുമെന്ന് കാത്തിരുന്നവർക്ക് മുന്നിൽ ‘കേരളം മാതൃക’യെന്ന് പറഞ്ഞ് മോദി മടങ്ങി

വമ്പൻ പ്രഖ്യാപനങ്ങളുണ്ടാവുമെന്ന് കാത്തിരുന്നവർക്ക് മുന്നിൽ ‘കേരളം മാതൃക’യെന്ന് പറഞ്ഞ് മോദി മടങ്ങി

0
വമ്പൻ പ്രഖ്യാപനങ്ങളുണ്ടാവുമെന്ന് കാത്തിരുന്നവർക്ക് മുന്നിൽ ‘കേരളം മാതൃക’യെന്ന് പറഞ്ഞ് മോദി മടങ്ങി

‘കൈനിറയെ സമ്മാനങ്ങളുമായി’ പ്രധാനമന്ത്രി എത്തുമെന്ന്‌ പ്രതീക്ഷിച്ച മലയാളികളെ നിരാശരാക്കി നരേന്ദ്ര മോദിയുടെ കേരള സന്ദർശനം. സംസ്ഥാനം ഏറെക്കാലമായി കാത്തിരിക്കുന്ന പല പദ്ധതികളുടെയും പ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു ബിജെപി നേതാക്കളും മാധ്യമങ്ങളും പ്രചരിപ്പിച്ചിരുന്നത്‌. എന്നാൽ, കൊച്ചിയിലെ യുവം പരിപാടിയിൽ ഒരു പ്രഖ്യാപനവും മോദി നടത്തിയില്ല. രാഷ്ട്രീയ പ്രസംഗമായി യുവം അവസാനിച്ചു.
എയിംസ്‌, ശബരി റെയിൽ, റബർ വില, അതിവേഗ പാത, സാമ്പത്തിക ഭദ്രത ഉറപ്പാക്കാനുള്ള പദ്ധതികൾ തുടങ്ങിയ പ്രഖ്യാപനങ്ങളാണ്‌ പ്രധാനമന്ത്രി നടത്തുമെന്ന്‌ പ്രതീക്ഷിച്ചിരുന്നത്‌. എന്നാൽ, സംസ്ഥാനത്തിന്റെ വികസനത്തിന്‌ ആക്കംകൂട്ടുന്ന പ്രഖ്യാപനങ്ങളൊന്നും പ്രധാനമന്ത്രി നടത്തിയില്ല.
കേരളത്തിന്റെ പദ്ധതികൾ മാതൃകയാണെന്നു പറഞ്ഞ മോദി കേരളം കാലങ്ങളായി ആവശ്യപ്പെടുന്ന കോച്ച്‌ ഫാക്ടറി, റെയിൽ മെഡിക്കൽ കോളേജ്‌, സോൺ തുടങ്ങിയ പദ്ധതികളെക്കുറിച്ചും  മൗനംപാലിച്ചു. പ്രധാനമന്ത്രിയുടെ വരവ്‌ അറിയിച്ചതിനു പിന്നാലെ ഒരു വിഭാഗം മാധ്യമങ്ങളും വികസന പ്രഖ്യാപനങ്ങളുടെ പെരുമഴയാകും സെൻട്രൽ സ്റ്റേഡിയത്തിലുണ്ടാകുമെന്ന പ്രചാരണമായിരുന്നു നടത്തിയത്‌. കേരളത്തിന്‌ ‘സമ്മാനം’ പ്രഖ്യാപിച്ച ബിജെപി നേതാക്കളും ഇതോടെ അപഹാസ്യരായി.

LEAVE A REPLY

Please enter your comment!
Please enter your name here