
കേരളത്തിലെ സ്വർണ്ണക്കടത്തിനെ കുറിച്ച് പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു വശത്ത് ഭാരതീയ ജനതാപാർട്ടിയുടെ സർക്കാർ ഈ രാജ്യത്തിന്റെ കയറ്റുമതി വർധിപ്പിക്കാൻ രാപ്പകലില്ലാതെ അധ്വാനിക്കുകയാണ്. മറുവശത്ത് കേരളത്തിൽ മറ്റൊരു കളിയാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇവിടെ ഒരു വശത്ത് ചിലയാളുകൾ രാവും പകലുമായി സ്വർണ്ണക്കടത്ത് പോലെയുള്ള കാര്യങ്ങളിലാണ് ശ്രദ്ധ. അതിനാണ് അവരുടെ മുഴുവൻ അധ്വാനവും ഉപയോഗിച്ചുകൊണ്ടിരിക്കുന്നതെന്ന് മോദി പറഞ്ഞു. കേരളത്തിലെ ചെറുപ്പക്കാർക്കിടയിൽ നിന്ന് ഒളിച്ചുവെക്കാൻ കഴിയില്ല. അവർക്കറിയാം, അധികാരത്തിലിരിക്കുന്ന ചിലയാളുകൾ എങ്ങനെയാണ് ഈ കേരളത്തിലെ ചെറുപ്പക്കാരുടെ ഭാവികൊണ്ട് പന്താടിക്കൊണ്ടിരിക്കുന്നതെന്ന്. കേരളത്തിലെ ചെറുപ്പക്കാരുടെ ആശയാഭിലാഷങ്ങൾ പൂർണ്ണമായും മനസ്സിലാക്കുന്ന ഒരു സർക്കാരാണ് കേന്ദ്രത്തിലുള്ളത്. കഴിഞ്ഞ 9 വർഷക്കാലമായി കേന്ദ്രസർക്കാർ ചെറുപ്പക്കാർക്കുവേണ്ടി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികൾ അവയുടെ ഗുണം കേരളത്തിലെ ചെറുപ്പക്കാർക്കും കൂടി ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രം നടപ്പിലാക്കുന്നതെന്നും മോദി കൂട്ടിച്ചേർത്തു.