Home Kerala Ernakulam യുവാക്കളോട് സംവാദമെന്ന് പേര്, ‘മൻ കി ബാത്ത്’ നടത്തി വേദി വിട്ട് മോദി

യുവാക്കളോട് സംവാദമെന്ന് പേര്, ‘മൻ കി ബാത്ത്’ നടത്തി വേദി വിട്ട് മോദി

0
യുവാക്കളോട് സംവാദമെന്ന് പേര്, ‘മൻ കി ബാത്ത്’ നടത്തി വേദി വിട്ട് മോദി

യുവാക്കളോട് സംവദിക്കാന്‍ ബി.ജെ.പി നേതൃത്വം കൊച്ചിയില്‍ സംഘടിപ്പിച്ച യുവം 2023 പരിപാടിയില്‍ യുവാക്കളോട് സംവദിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങി. കേരള യുവതയോട് സംവദിക്കാനെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി പ്രസംഗം മാത്രമായി. മോദിയുടെ മറ്റൊരു മന്‍കി ബാത്ത് ആണ് നടന്നതെന്ന് പ്രതിപക്ഷ വിമർശനം ഉയർന്നു കഴിഞ്ഞു. സംവാദത്തിന് പകരം നടത്തിയത്  രാഷ്ട്രീയ പ്രസംഗമാണെന്നും വിമർശനമുണ്ട്. പ്രധാനമന്ത്രി യുവം പരിപാടിയെ  രാഷ്ട്രിയ വേദിയാക്കി പ്രസംഗത്തിലുടനീളം മാറ്റുകയായിരുന്നു. മോദിയോട് സംവദിക്കാനെന്ന നിലയില്‍ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളടക്കമുള്ള യുവജനങ്ങള്‍ സദസില്‍ ഉണ്ടായിരുന്നു. എന്നാല്‍ തന്റെ പ്രസംഗത്തിന് ശേഷം വേദിയിലുള്ള പ്രമുഖരുമായി കുശലം പങ്കുവെച്ചതല്ലാതെ സദസ്സിലുള്ള യുവാക്കളുമായി സംവദിക്കാന്‍ നരേന്ദ്ര മോദി തയ്യാറായില്ല. രാഷ്ട്രീയ പ്രസംഗത്തിന് ശേഷം ചോദ്യങ്ങളെ അഭിമുഖീകരിക്കാതെ രമോദി വേദി വിടുകയായിരുന്നു.ഇതിനുശേഷം ക്ഷണിക്കപ്പെട്ട ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായി കൂടികാഴ്ചനടത്തുന്നതിനായി  താജ് ഹോട്ടലിലേക്ക്  പോയി  രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി വൈകിട്ട് അഞ്ച് മണിയോടെയാണ് നരേന്ദ്ര മോദി കേരളത്തിലെത്തിയത്. നാവികസേന വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തിലാണ് മോദി വന്നിറങ്ങിയത്. തനത് കേരളീയ വേഷമായ വെള്ള ജുബ്ബയും വെള്ള മുണ്ടും കസവിന്റെ മേല്‍മുണ്ടും ധരിച്ചായിരുന്നു വിമാനമിറങ്ങിയത്. കൊച്ചിയില്‍ റോഡ് ഷോ നടത്തി പ്രധാനമന്ത്രി യുവം വേദിയിലെത്തി. വെണ്ടുരുത്തി പാലം മുതല്‍ തേവരകോളജ് വരെയായിരുന്നു റോഡ് ഷോ.

LEAVE A REPLY

Please enter your comment!
Please enter your name here