ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവതിന് കോവിഡ് സ്ഥിരീകരിച്ചു

12

ആർ എസ് എസ് സർസംഘചാലക് ഡോ മോഹൻ ഭാഗവതിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏകദേശം 20 ദിവസം മുമ്പ് ആയിരുന്നു മോഹൻ ഭാഗവത് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്.

സുഖമില്ലാതായതിനെ തുടർന്ന് അദ്ദേഹത്തെ ആർ ടി പി സി ആർ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. ഈ പരിശോധനയിലാണ് കോവിഡ് 19 പോസിറ്റീവ് ആണെന്ന് അറിഞ്ഞത്. കഴിഞ്ഞവർഷം ഏകദേശം ഏഴ് – എട്ട് മുതിർന്ന ആർ എസ് എസ് പ്രവർത്തകർക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. മോഹൻ ഭാഗവതിന് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആർ എസ് എസ് ഹെഡ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന മറ്റുള്ളവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും.