ഹരിതക്ക് പിന്തുണയറിയിച്ച് 12 ജില്ലകമ്മിറ്റികൾ രംഗത്ത്: ലീഗിന് മുന്നറിയിപ്പുമായി കൂടുതൽ നേതാക്കൾ, ഹരിത നേതാവ് മാധ്യമങ്ങളെ കാണും

17

സ്ത്രീത്വത്തെ അപമാനിച്ച സംസ്ഥാന നേതൃത്വത്തിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫിന്റെ 12 ജില്ലാക്കമ്മിറ്റികൾ രംഗത്ത്. ഹരിത നേതാക്കൾക്ക് പിന്തുണയറിയിച്ച്, വിഷയത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് മുസ്ലിംലീഗ് സംസ്ഥാന നേതൃത്വത്തിന് ജില്ലാ കമ്മിറ്റികൾ കത്ത് നൽകി. ഒമ്പത് ജില്ലാ കമ്മിറ്റികളുടെ കത്തിൻ്റെ  പകർപ്പ് പുറത്ത് വന്നു. വനിതാ കമ്മീഷന് ഹരിത പരാതി നൽകിയതിന് തൊട്ടടുത്ത ദിവസമാണ് നടപടി ആവശ്യപ്പെട്ട്  ജില്ലാ ഘടകങ്ങൾ കത്ത് അയച്ചത്. ഇതിനിടെ ലീഗ് നടപടിക്കെതിരെ കൂടുതൽ പേർ പ്രതിഷേധവുമായി രംഗത്ത് വരുന്നുണ്ട്. ഇന്ന് ഉച്ചക്ക് ഹരിത നേതാവ് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.