മഹിളാകോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷിനെ കൈവിട്ട് ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളിയും. ലതികയ്ക്ക് സീറ്റ് നല്‍കാത്തതില്‍ പാര്‍ട്ടിയ്ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലതികയ്ക്ക് സീറ്റിന് അര്‍ഹതയുണ്ടെന്നും എന്നാല്‍ ഏറ്റുമാനൂര്‍ സീറ്റാണ് ലതിക ആവശ്യപ്പെട്ടതെന്നും ഉമ്മന്‍ ചാണ്ടി. വൈപ്പിന്‍ സീറ്റ് ആദ്യഘട്ടത്തില്‍ ആവശ്യപ്പെട്ടിരുന്നില്ല എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ലതികക്ക് മനപ്പൂര്‍വ്വം സ്ഥാനാര്‍ഥിത്വം കൊടുക്കാതിരുന്നതല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്. എല്ലാവരോടും ചോദിച്ചു തന്നെയാണ് സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കിയതെന്നും മുല്ലപ്പള്ളി പറഞ്ഞു.
‘ലതികാ സുഭാഷിന് കഴിഞ്ഞ തവണ സീറ്റു കൊടുത്തിരുന്നു നിര്‍ഭാഗ്യവശാല്‍ അവര്‍ തോറ്റു. ഇത്തവണത്തെ സ്ഥാനാര്‍ഥി ലിസ്റ്റില്‍ അവരുടെ പേര് പരിഗണിക്കണമെന്നും സീറ്റ് കൊടുക്കണമെന്നും ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഏറ്റുമാനൂര്‍ സീറ്റ് ഘടക കക്ഷിയായ കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിന് നല്കാന് നിര്‍ബന്ധിതരായി. ഏറ്റുമാനൂര്‍ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ദിവസങ്ങളോളമാണ് ചര്‍ച്ച വഴിതെറ്റിയത്. മനപ്പൂര്‍വ്വം സ്ഥാനാര്‍ഥിത്വം കൊടുക്കാതിരുന്നതല്ല. ഇക്കാര്യം അവർക്കറിയാം. ഇതവരെ ബോധ്യപ്പെടുത്തിയിട്ടുമുണ്ട്”, മുല്ലപ്പള്ളി പറഞ്ഞു.