ശിവശങ്കറിന്റെ ജാമ്യം സി.പി.എം- ബി.ജെ.പി ധാരണയെന്ന് മുല്ലപ്പള്ളി

9

ബിജെപിയും സിപിഎമ്മും തമ്മിലുണ്ടാക്കിയ തെരഞ്ഞെടുപ്പ് ധാരണയുടെ അടിസ്ഥാനത്തിലാണ് സ്വര്‍ണക്കടത്ത് കേസിലെ സുപ്രധാന കണ്ണിയായ എം.ശിവശങ്കറിന് ജാമ്യം ലഭിച്ചതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

ഒരു വര്‍ഷത്തോളം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സ്വര്‍ണക്കടത്ത് അന്വേഷണത്തിന്റെ മറവില്‍ കേരള ജനതയെ വിഡ്ഢികളാക്കുകയായിരുന്നു. ലാവ്ലിന്‍ കേസിലും ഇതേ ധാരണ തുടരുന്നതിനാലാണ് സുപ്രീംകോടതിയില്‍ ആ കേസ് തുടര്‍ച്ചയായി മാറ്റിവയ്ക്കുന്നത്. മതനിരപേക്ഷ രാഷ്ട്രീയത്തിന് കനത്ത തിരിച്ചടിയാണ് സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യ ധാരണയെന്നും മുല്ലപ്പള്ളി പറഞ്ഞു.