അറക്കൽ ബീവിയെ കെട്ടണം, പക്ഷെ ബീവി സമ്മതിക്കണ്ടേ; സുരേഷ്‌ഗോപിയെ ട്രോളി എം.വി ഗോവിന്ദൻ

76

കണ്ണൂരോ തൃശൂരോ എടുക്കുന്നതില്‍ കുഴപ്പമില്ലെന്ന് സുരേഷ് ഗോപിക്ക് മറുപടിയുമായി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍. കണ്ണൂര്‍ ആര്‍ക്കാണ് എടുത്ത് കൂടാത്തത്. മൂന്നാം സ്ഥാനമോ നാലാം സ്ഥാനമോ എടുക്കാം. എടുക്കുന്നതില്‍ കുഴപ്പമൊന്നുമില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ സുരേഷ്‌ഗോപിയെ പരിഹസിച്ചു. അറയ്ക്കല്‍ ബീവിയെ കെട്ടാന്‍ പകുതി സമ്മതമാണ്. ആര്‍ക്ക്? കെട്ടാന്‍ തീരുമാനിച്ചയാള്‍ക്ക്. പക്ഷെ ബീവിക്ക് സമ്മതമല്ല, അതാണ് കാര്യം. ഇത്തരം ഡയലോഗ് കൊണ്ടൊന്നും കേരളത്തില്‍ രക്ഷപ്പെടില്ല. രണ്ട് സീറ്റില്‍ മത്സരിച്ച ചരിത്രം ഇവിടെയുണ്ടല്ലോ എന്നും ഗോവിന്ദന്‍ മാസ്റ്റര്‍ സുരേഷ് ഗോപിയെ ഓര്‍മ്മിപ്പിച്ചു.

Advertisement
Advertisement