മതനിരപേക്ഷതയാണ് ബദൽ; തലശ്ശേരി ബിഷപ്പിന് എം.വി ഗോവിന്ദന്റെ മറുപടി

28

കേരളത്തിൽ മതനിരപേക്ഷത മാത്രമാണ് ബി.ജെ.പി രാഷ്ട്രീയത്തിനുള്ള ബദലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. റബറിന്റെ താങ്ങുവില ഉയർത്തിയാൽ ബി.ജെ.പിയെ പിന്തുണക്കുമെന്ന തലശ്ശേരി ആർച്ച് ബിഷപ്പിന്റെ പ്രസ്താവനയോടാണ് എം.വി ഗോവിന്ദന്റെ പ്രതികരണം. ഏതെങ്കിലും തുറുപ്പുചീട്ടിട്ട് കേരളം പിടിക്കാമെന്ന് ആർ.എസ്.എസ് വിചാരിച്ചാൽ നടക്കില്ല.റബറിന്റെ വില കൂട്ടിയാലൊന്നും കേരളം പിടിക്കാൻ കഴിയില്ല. ആർ.എസ്.എസ് അതിക്രമങ്ങൾക്കെതിരെ ഡൽഹിയിൽ പ്രതിഷേധിച്ചത് ക്രൈസ്തവ സംഘടനകളാണ്. 21 സംസ്ഥാനങ്ങളിൽ നിന്നുള്ള സംഘടനകൾ ബി.ജെ.പിക്കെതിരായ പ്രതിഷേധത്തിൽ പ​ങ്കെടുത്തു. പ്രധാനമന്ത്രിക്ക് മെമ്മോറാണ്ടവും ഇവർ സമർപ്പിച്ചിരുന്നുവെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.

Advertisement
Advertisement