എം.വി. ജയരാജന്‍ ആശുപത്രി വിട്ടു: ഒരുമാസം കരുതലോടെ വീട്ടില്‍ വിശ്രമത്തില്‍ കഴിയാൻ ഡോക്ടര്‍മാരുടെ നിര്‍ദേശം

16

കോവിഡും ന്യുമോണിയയും ബാധിച്ച് ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ ചൊവ്വാഴ്ച ആശുപത്രി വിട്ടു. ഒരുമാസം കരുതലോടെ വീട്ടില്‍ വിശ്രമത്തില്‍ കഴിയാനാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.

കൊവിഡ് ഭേദമായെങ്കിലും രോഗ പ്രതിരോധശേഷി വീണ്ടെടുക്കാന്‍ സമയം വേണ്ടി വരുമെന്നതിനാല്‍ ഐസൊലേഷന്‍ തുടരണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. ജനുവരി 18ന് കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്നാണ് എം.വി. ജയരാജനെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 20ന് ന്യൂമോണിയ ലക്ഷണങ്ങളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കടുത്ത പ്രമേഹവും രക്തസമ്മര്‍ദവുമുള്ളതിനാല്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഏറെ മോശമായിരുന്നു. ഇപ്പോള്‍ നില മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്തിരിക്കുന്നത്