കരാർ നിയമനങ്ങൾ അവസാനിപ്പിക്കുക, പെട്രോൾ വിലവർധന പിൻവലിക്കുക: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ധാർഷ്ട്യത്തിനെതിരെ എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധ സംഗമം നടത്തി

43

സംസ്ഥാന സർക്കാറിന്റെ കരാർ നിയമനങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കളിലും, പിഎസ്‌സി മുഖേനയും ജോലി ലഭിക്കുന്നതിന് കാത്തുനിൽക്കുന്ന അഭ്യസ്തവിദ്യരായ യുവതീയുവാക്കളെ വഞ്ചിക്കുന്ന സംസ്ഥാന സർക്കാർ നടപടി പിൻവലിക്കണമെന്നും കേരള എൻജിഒ അസോസിയേഷൻ ആവശ്യപ്പെട്ടു. തിരുവനന്തപുരം സെക്രട്ടറിയേറ്റ് നടയിൽ നടത്തിവരുന്ന പി.എസ്.സി ഉദ്യോഗാർത്ഥികളുടെ സമരം അവസാനിപ്പിക്കുന്നതിന് സർക്കാർ അടിയന്തരമായി തയ്യാറാകണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
ദിനംപ്രതിയുള്ള പെട്രോൾ ഡീസൽ വില വർധന, ഉടൻ നിർത്തിവെക്കണമെന്നും, മാസങ്ങൾ നീണ്ട കർഷക സമരത്തിൽ കേന്ദ്ര സർക്കാരിന്റെ ധാർഷ്ട്യം അവസാനിപ്പിക്കണമെന്നും അസോസിയേഷൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ജനദ്രോഹ നടപടികളുമായി മുന്നോട്ടു പോകുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ
കേരള എൻജിഒ അസോസിയേഷൻ തൃശൂർ മെഡിക്കൽ കോളേജ് ബ്രാഞ്ചിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധ സംഗമം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ എൻ നാരായണൻ ഉദ്ഘാടനം ചെയ്തു.
ബ്രാഞ്ച് പ്രസിഡണ്ട് കെ.എസ് മധു അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി ബിബിൻ, പി.എം ഷീബു,
എം.ജി രഘുനാഥ്, ടി.എ അൻസാർ,
ജോജു എ ടി, രാജു പി.എഫ്, രഘുനാഥ് ടി.സി, റാഫി ഇ.വി,
സി സേതുമാധവൻ, എൻ ഹരിദാസ്,
കെ ഉണ്ണികൃഷ്ണൻ, ബാലാമണി എൻ പി,
പി.കെ ആമിന, സിസിലി ഒ.പി, തുടങ്ങിയവർ നേതൃത്വം നൽകി.