പ്രോസിക്യൂഷന് കുറ്റം തെളിയിക്കാനായില്ലെന്ന്: കോൺഗ്രസ് ഓഫീസിലെ ദാരുണ കൊലപാതക കേസിൽ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു

7

നിലമ്പൂർ രാധ വധക്കേസിൽ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. പ്രതികൾക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി. ജീവപര്യന്തം തടവിന് വിധിച്ച മഞ്ചേരി കോടതിയുടെ ഉത്തരവിനെതിരെ പ്രതികൾ നൽകിയ അപ്പീൽ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ഒന്നാം പ്രതി ബിജു നിവാസില്‍ ബി കെ ബിജു, രണ്ടാം പ്രതി കന്നശേരി ഷംസുദ്ദീന്‍ എന്നിവരെയാണ് ഹൈക്കോടതി വെറുതെ വിട്ടത്..

2014 ൽ ആയിരുന്നു നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് ഓഫിസ് ജീവനക്കാരി രാധ (49)കൊല്ലപ്പെട്ടത്. 2014 ഫെബ്രുവരി അഞ്ച് മുതൽ കാണാതായ രാധയുടെ മൃതദേഹം ഫെബ്രുവരി 10ന് ചുള്ളിയോട് ഉണ്ണിക്കുളത്ത് കുളത്തിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം പുറത്തെടുത്ത് അന്നേ ദിവസം തന്നെ പ്രതികളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തിരുന്നു.
ബിജുവിന്റെ പരസ്ത്രീബന്ധം പുറത്താകുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ഷംസുദ്ദീന്റെ സഹായത്തോടെ കഴുത്തുഞെരിച്ചുകൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.