മുഖ്യമന്ത്രിക്ക് എൻ.എസ്.എസിന്റെ മറുപടി: വിരട്ടാമെന്ന് കരുതുന്നവർ മൂഢസ്വർഗത്തിലെന്ന് സുകുമാരൻ നായർ

5

സര്‍ക്കാരിനെതിരായുള്ള എന്‍.എസ്.എസിന്റെ തുടര്‍ച്ചയായ വിമര്‍ശനങ്ങള്‍ പൊതുസമൂഹത്തില്‍ സംശയങ്ങളുണ്ടാക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് മറുപടിയുമായി ജി.സുകുമാരന്‍ നായര്‍. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചോ മറ്റു വിവാദങ്ങളെ സംബന്ധിച്ചോ എന്‍.എസ്.എസ്. ഒരിക്കലും പ്രതികരിച്ചിട്ടില്ല. രാഷ്ട്രീയമായി എന്‍.എസ്.എസ്. ഇപ്പോഴും സമദൂരത്തില്‍തന്നെയാണ്. എന്‍.എസ്.എസ്സിനെയോ അതിന്റെ നേതൃത്വത്തിനെയോ ഇക്കാരണങ്ങള്‍ പറഞ്ഞ് വിരട്ടാമെന്ന് ചിന്തിക്കുന്നവര്‍ മൂഢസ്വര്‍ഗ്ഗത്തിലാണെന്നേ പറയാനുള്ളൂവെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.