നരേന്ദ്രമോഡി അധികാരത്തിലേറിയതിന് ശേഷം പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധനവ് തുടർകഥയാണെന്നും ഇതിനെതിരെ രാജ്യവ്യാപകമായ പ്രതിക്ഷേധം ഉയരേണ്ടതാണെന്നും എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.വി വല്ലഭൻ.
നാഷലിസ്റ്റ് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൻ.വൈ.സി ജില്ലാ പ്രസിഡന്റ് മാർട്ടിൻ വർഗീസ് അദ്ധ്യക്ഷത വഹിച്ചു.
എൻ.സി.പി ജില്ലാ പ്രസിഡന്റ് മോളി ഫ്രാൻസീസ് മുഖ്യപ്രഭാഷണം നടത്തി.
എൻ.സി.പി ജില്ലാ ജനറൽ സെക്രട്ടറിമാരായ ടി.എ മുഹമ്മദ് ഷാഫി, യു.കെ ഗോപാലൻ, കെ.വി പ്രവീൺ, ഇ.പി സുരേഷ്, ഇ.എസ് ശശിധരൻ ബ്ലോക്ക് പ്രസിഡന്റ്മാരായ മോഹൻദാസ് എടക്കാടൻ, റോയ് തോമസ്, സി.പി സജീവ് നേതാക്കളായ ഷംസുദ്ധീൻ, പ്രിയൻ അടാട്ട്, അരുൺ കണിച്ചായ്, റജീബ് റഹ്മാൻ, ധീരജ് , ജിതിൻ വി കുഞ്ഞുണ്ണി, അനിൽ കൊടപ്പുള്ളി , പയസ് അക്കര, അഡ്വ രമേഷ് , ടി.എ ഷിയാസ് , എൻ.ആർ സജേഷ്, സുരേന്ദ്രൻ , ബിജു പൗലോസ്, മേരി പോൾ , അനൂപ് എന്നിവർ സംസാരിച്ചു.
പാചക വാതകത്തിന്റെ വില വർദ്ധനവിനെതിരെ എൻ.വൈ.സി പ്രതിഷേധ ധർണ; രാജ്യവ്യാപകമായ പ്രതിഷേധം ഉയരണമെന്ന് എ.വി വല്ലഭൻ
Advertisement
Advertisement