ഡി.സി.സി പ്രസിഡന്റും നേതാക്കളും അറിഞ്ഞില്ല: ആർച്ച് ബിഷപ്പ് മാർ താഴത്തുമായി ഉമ്മൻ‌ചാണ്ടി കൂടിക്കാഴ്ച നടത്തി, കൂടെ മകൻ ചാണ്ടി ഉമ്മനും

44

മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി തൃശൂരിൽ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ചു. വ്യാഴാഴ്ച രാവിലെയോടെയാണ് ഉമ്മൻ‌ചാണ്ടി അതിരൂപതാ ആസ്ഥാനത്തെത്തിയത്. രാജസ്ഥാനിൽ നടക്കുന്ന എ.ഐ.സി.സി ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാനായി നെടുമ്പാശേരിയിലേക്ക് പോകുന്ന വഴിയാണ് തൃശൂരിൽ ആർച്ച് ബിഷപ്പിനെ സന്ദർശിച്ചത്. ടി.ജെ സനീഷ്‌കുമാർ ജോസഫ് എം.എൽ.എ, ചാണ്ടി ഉമ്മൻ, കെ.പി.സി.സി സെക്രട്ടറി ജോൺ ഡാനിയൽ തുടങ്ങിയവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി വിശ്വനാഥനെയും ഉമ്മൻചാണ്ടി വസതിയിലെത്തി സന്ദർശിച്ചു.

Advertisement
Advertisement