പത്മജ വേണുഗോപാലിനെ തൃശൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിപ്പിക്കാൻ യു.ഡി.എഫ്. സ്ഥാനാർഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇത് സംബന്ധിച്ച അന്തിമതീരുമാനമായി.
മണ്ഡലത്തിൽ ജയസാധ്യതയുള്ളവരുടെ പേരുകളിൽ ആദ്യ പരിഗണന പത്മജ വേണുഗോപാലിന് ആണെന്ന് തൃശൂർ ഡി.സി.സി. പ്രസിഡന്റ് എം.പി. വിൻസെന്റ്പ്രതികരിച്ചു. കഴിഞ്ഞ തവണയും പത്മജ വേണുഗോപാൽ ആയിരുന്നു മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർഥി.
കോൺഗ്രസിന്റെ കുത്തക മണ്ഡലമായ തൃശൂരിൽ കഴിഞ്ഞ തവണ അട്ടിമറി വിജയം നേടിയ എൽ.ഡി.എഫിന് 6,987 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു ഉണ്ടായിരുന്നത്. വി.എസ്. സുനിൽകുമാർ ആയിരുന്നു അന്ന് എൽ.ഡി.എഫിനായി കളത്തിലിറങ്ങിയത്.
ഇത്തവണ നേരത്തെ മണ്ഡലത്തിൽ നേരത്തെ സജീവമാകുകയാണ് പത്മജ.