പാലത്തായി പീഡനകേസ്: ബി.ജെ.പി നേതാവിനെതിരെ തെളിവ് ലഭിച്ചു; പീഡനം നടന്നുവെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്‌

60

പാലത്തായിയിൽ വിദ്യാർഥിനിയെ സ്കൂളിലെ ശുചി മുറിയിൽ അധ്യാപകൻ പീഡിപ്പിച്ചെന്ന കേസിൽ ബി.ജെ.പി നേതാവ് കൂടിയായ അധ്യാപകനെതിരെ തെളിവ് ലഭിച്ചു. അന്വേഷണം പൂർത്തിയായി. കോസ്റ്റൽ എഡിജിപി ഇ. ജെ. ജയരാജൻ, ഡിവൈഎസ്പി രത്നകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘമാണ് സംസ്ഥാന തലത്തിൽ തന്നെ ഏറെ വിവാദമായ പാലത്തായി കേസിന്‍റെ അന്വഷണം പൂർത്തിയാക്കിയത്. പെൺകുട്ടിയെ അധ്യാപകനും പ്രാദേശിക ബിജെപി നേതാവുമായ കുനിയിൽ പദ്മരാജൻ സ്കൂളിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. പ്രതിയായ പദ്മരാജനെ തലശേരി ഡി.വൈ.എസ്.പിയായിരുന്ന കെ.വി വേണുഗോപാലിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യുകയും പ്രതി 90 ദിവസം റിമാൻഡിൽ കഴിയുകയും ചെയ്തിരുന്നു.

പെ​ൺ​കു​ട്ടി പീ​ഡ​ന​ത്തി​ര​യാ​യ​താ​യി ക​ണ്ടെ​ത്തി​യ അ​ന്വ​ഷ​ണ സം​ഘം ഇ​തു സം​ബ​ന്ധി​ച്ച ശ​സ്ത്രീ​യ തെ​ളി​വു​ക​ളും ശേ​ഖ​രി​ച്ചു. സ്കൂ​ളി​ലെ ശു​ചി മു​റി​യി​ൽ​നി​ന്നു‌ പൊ​ളി​ച്ചെ​ടു​ത്ത ടൈ​ൽ​സി​ൽ ര​ക്ത​ക്ക​റ​യു​ള്ള​താ​യി ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. നി​ർ​ണാ​യ​ക​മാ​യ ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ട് കൂ​ടി ല​ഭി​ച്ച​തോ​ടെ അ​ന്വ​ഷ​ണ സം​ഘം കു​റ്റ പ​ത്രം പൂ​ർ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു.

എ​ഡി​ജി​പി നേ​രി​ട്ടു മേ​ൽ നോ​ട്ടം വ​ഹി​ച്ച കേ​സി​ൽ കു​റ്റ​പ​ത്രം ഡി​ജി​പി​യു​ടെ അ​നു​മ​തി​യോ​ടെ അ​ടു​ത്ത ദി​വ​സം​ത​ന്നെ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. നേ​ര​ത്തെ അ​ന്വ​ഷ​ണം ന​ട​ത്തി​യ സം​ഘ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ ശു​ചി മു​റി​യി​ല​ല്ല പീ​ഡ​നം ന​ട​ന്ന​തെ​ന്ന് എ​ഡി​ജി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​ക​ണ്ടെ​ത്ത​ലാ​ണ് കേ​സി​ൽ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വാ​യ​ത്.

വി​ദ്യാ​ല​യ​ത്തി​ലെ ര​ണ്ട് ശു​ചി മു​റി​ക​ളി​ലെ​യും ടൈ​ൽ​സ് പൊ​ട്ടി​ച്ചെ​ടു​ക്കു​ക​യും മ​ണ്ണ് ശേ​ഖ​രി​ക്കു​ക​യും ചെ​യ്ത പോ​ലീ​സ് ഇ​വ​യെ​ല്ലാം ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി. പീ​ഡ​ന​ത്തി​നി​ട​യി​ൽ ര​ക്ത സ്രാ​വ​മു​ണ്ടാ​യി​യെ​ന്ന പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ശു​ചി​മു​റി​യി​ൽ​നി​ന്നു ര​ക്ത സാ​മ്പി​ളു​ക​ൾ ക​ണ്ടെ​ത്താ​നാ​യി​രു​ന്നു ഫോ​റ​ൻ​സി​ക് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വാ​തി​ലി​നു കൊ​ളു​ത്തു​ള്ള ശു​ചി മു​റി​യി​ൽ വ​ച്ചും കൊ​ളു​ത്തി​ല്ലാ​ത്ത ശു​ചി മു​റി​യി​ൽ വ​ച്ചും പീ​ഡി​പ്പി​ച്ചെ​ന്നാ​യി​രു​ന്നു പെ​ൺ​കു​ട്ടി മൊ​ഴി ന​ൽ​കി​യ​ത്.

സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ക​ളി​ച്ചു കൊ​ണ്ടി​രി​ക്കെ​യാ​ണ് പീ​ഡ​ന വി​വ​രം പെ​ൺ​കു​ട്ടി കൂ​ട്ടു​കാ​രി​ക​ളോ​ടു പ​റ​ഞ്ഞ​തെ​ന്ന മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പെ​ൺ​കു​ട്ടി​യു​ടെ കൂ​ട്ടു​കാ​രി​ക​ളാ​യ വി​ദ്യാ​ർ​ഥി​നി​ക​ളി​ൽ നി​ന്നും അ​ന്വേ​ഷ​ണ സം​ഘം മൊ​ഴി​യെ​ടു​ത്തി​രു​ന്നു. ഈ ​വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ മൊ​ഴി നേ​ര​ത്തെ അ​ന്വേ​ഷ​ണം ന​ട​ത്തി​യ സം​ഘം ശേ​ഖ​രി​ച്ചി​രു​ന്നി​ല്ല. തെ​ളി​വെ​ടു​പ്പി​ൽ മു​ൻ അ​ന്വ​ഷ​ണ സം​ഘ​ങ്ങ​ളു​ടെ ചി​ല ക​ണ്ടെ​ത്ത​ലു​ക​ൾ പൂ​ർ​ണ​മാ​യും തെ​റ്റാ​ണെ​ന്നു പു​തി​യ സം​ഘം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ലോ​ക്ക​ൽ പോ​ലി​സ് അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്ന ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ക്രൈം​ബ്രാ​ഞ്ച് ഐ​ജി എ​സ്. ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘം കേ​സ് ഏ​റ്റെ​ടു​ത്തി​രു​ന്നു. തു​ട​ർ​ന്ന് ഐ​ജിയു​ടെ ഫോ​ൺ സം​ഭാ​ഷ​ണം പു​റ​ത്താ​യ​ത് ഏ​റെ വി​വാ​ദ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​നെ​തി​രെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പു​തി​യ അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ച​ത്.