ഫാസ്‌ടാഗിലേക്ക് മാറാൻ സമയം അനുവദിക്കണം: പാലിയേക്കര അതിവേഗ പാതയല്ല
അതി ദുരന്ത പാതയെന്ന് എ.ഐ.വൈ.എഫ്

20

ദേശീയപാത മണ്ണുത്തി മുതൽ അങ്കമാലി വരെ ബി.ഒ.ടി അടിസ്ഥാനത്തില്‍ റോഡ് പണിത് ചുങ്കം പിരിക്കുമ്പോൾ പറഞ്ഞത് ഇത് അതിവേഗ പാതയാണെന്നാണ്. പാലിയേക്കര ടോൾ പ്ലാസയിൽ എത്തുന്ന ഏതൊരാളും പറയും ഈ പാത ദുരന്തപാതയാണെന്ന്. ഇപ്പോള്‍ ഫാസ്ടാഗ് നടപ്പിലാക്കി എളുപ്പത്തില്‍ പണമടച്ച് കടന്നു പോകാമെന്നാണ് വാഗ്ദാനം. അതായത് ഡിജിറ്റൽ രീതിയിലേക്ക് പിടിച്ചു പറി മാറ്റിയിരിക്കുന്നു എന്നതാണ് വാസ്തവം. ദ്രുതഗതിയില്‍ എല്ലാ വാഹനങ്ങളും ഫാസ്ടാഗിലേക്ക് മാറണമെന്നാണ് പറയുന്നത്. ഫാസ്ടാഗ് ഫലപ്രദമായി പ്രവർത്തിക്കുന്നില്ലായെന്ന് കളക്ടർ അടക്കമുള്ള സംഘം പരിശോധിച്ചപ്പോൾ കണ്ടെത്തിയതാണ്. ഇപ്പോഴും തത് സ്ഥിതി തുടരുകയാണ്. രൂക്ഷമായ ഗതാഗത കുരുക്ക് ടോളിൽ ഉണ്ടാവുകയാണ്. പല തവണ എ.ഐ.വൈ.എഫ് പ്രവർത്തകർ ഇടപെടുകയുണ്ടായി. തദ്ദേശീയരായ യാത്രക്കാർക്ക് സൌജന്യ ഫാസ്ടാഗ് ഉറപ്പു വരുത്തുമെന്ന കമ്പനി നിലപാട് സ്വഗതാർഹമാണ്. എന്നാൽ ഫാസ്ടാഗിലേക്ക് മാറാനുള്ള ആവശ്യമായ സമയം യാത്രക്കാർക്ക് നൽകേണ്ടത്. കൂടുതല്‍ കേന്ദ്രങ്ങളില്‍ ഫാസ്ടാഗിലേക്ക് മാറാനുള്ള സംവിധാനം ഒരുക്കണം. ഇന്ന് ഗതാഗത കുരുക്ക് രൂക്ഷമായാതിനാൽ എഐവൈഎഫ് പ്രക്ഷോഭം സംഘടിപ്പിച്ചു. മണ്ഡലം സെക്രട്ടറി വി.കെ.വിനീഷ്, വി.ആർ.രബീഷ്, പി.യു.ഹരികൃഷ്ണൻ, സന്തോഷ് എന്നിവർ നേതൃത്വം നൽകി