പാനൂർ മൻസൂർ വധക്കേസുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പുറത്ത്: കൊലപാതകത്തിന് മുൻപ് പ്രതികൾ ഒത്തുചേരുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്

19

പാനൂർ മൻസൂർ വധക്കേസുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൊലപാതകത്തിന് മുൻപ് പ്രതികൾ ഒത്തുചേരുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

പാനൂപർ മൻസൂർ വധക്കേസിൽ ഗൂഢാലോചന നടന്നു എന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കൊലപാതകം നടന്നതിന് നൂറു മീറ്റർ അകലെവച്ചാണ് പ്രതികൾ ഒത്തു ചേർന്നത്. കൊലപാതകത്തിന് 15 മിനിറ്റ് മുൻപാണ് ഒത്തുചേരൽ. പ്രതിയായ ശ്രീരാഗ് അടക്കമുള്ളവർ സംഘത്തിലുണ്ട്. സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിക്കും.