
36 വർഷത്തിലധികമായി പഴയന്നൂർ ഗ്രാമപഞ്ചായത്തിൽ ജനപ്രതിനിധിയായി പ്രവർത്തിക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ് പി.കെ മുരളീധരനെ പഴയന്നൂർ പൗരാവലി ആദരിച്ചു. ‘മുരളീരവം@ 36’ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കെ.എസ്.യു കാലഘട്ടം മുതലുള്ള അടുപ്പം പങ്കുവെച്ച ചെന്നിത്തല ആത്മാർത്ഥതയോടെ ജനസേവനം നടത്തുന്ന മാതൃകാ പൊതുപ്രവർത്തകനാണ് മുരളീധരനെന്നും
അഞ്ചു പതിറ്റാണ്ടോളം നടത്തിയ രാഷ്ട്രീയ-സാമൂഹിക ഇടപെടലുകളിലൂടെ പഴയന്നൂരിന്റെ പര്യായമായി മാറാൻ അദ്ദേഹത്തിന് കഴിഞ്ഞതായും ചെന്നിത്തല പറഞ്ഞു. രമ്യ ഹരിദാസ് എം. പി അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം കൺവീനർ സി. സി ശ്രീകുമാർ സ്വാഗതം പറഞ്ഞു. ഭാനുപ്രകാശ് എഴുതിയ മംഗളപത്ര സമർപ്പണവും രമേശ് ചെന്നിത്തല നിർവഹിച്ചു.