കെ.എസ്.ആർ.ടി.സി പണിമുടക്കിൽ യാത്രക്കാർ ദുരിതത്തിൽ; പ്രതിപക്ഷ യൂണിയൻ സമരത്തിന് സി.ഐ.ടി.യു.വിന്റെ പരോക്ഷ പിന്തുണ

7

ദീർഘദൂര സർവീസുകൾ അടക്കം ഭൂരിപക്ഷം കെ.എസ്.ആര്‍.ടി.സി ബസുകളും മുടങ്ങിയതോടെ സംസ്ഥാനത്ത് ജനം യാത്രാ ദുരിതത്തിൽ. ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയില്‍ പ്രതിപക്ഷ തൊഴിലാളി യൂണിയനുകളുടെ 24 മണിക്കൂർ സൂചനാ പണിമുടക്ക് തുടരുകയാണ്. പണിമുടക്ക് വിവരം അറിയാതെ എത്തിയ നൂറ് കണക്കിന് യാത്രക്കാർ പെരുവഴിയിലായി. തിരുവനന്തപുരത്ത് നിന്ന് ഇതുവരെ രണ്ട് സര്‍വീസ് മാത്രമാണ് നടന്നത്. കോട്ടയത്ത് നിന്ന് ഒരു ബസ് സര്‍വീസ് പോലും നടത്തിയില്ല. കൊച്ചിയിലും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങി. കോഴിക്കോട് ഡിപ്പോയില്‍ നിന്ന് പുറപ്പെട്ടത് ഒരു ബസ് മാത്രം. പണിമുടക്കിന് സിഐടിയുവിന്‍റെ പരോക്ഷ പിന്തുണയുണ്ട്.

Advertisement

ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ച് വിവിധ തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് ഇന്ന് രാത്രി 12 മണി വരെ തുടരും. 

Advertisement