രാഹുൽഗാന്ധിക്കെതിരായ പരാമർശം: ജോയ്സ് ജോർജിനെ തള്ളി മുഖ്യമന്ത്രി; രാഹുലിനെ വ്യക്തിപരമായി അവഹേളിക്കുന്ന നിലപാട് ഇടതുപക്ഷത്തിനില്ലെന്നും പിണറായി

15

രാഹുല്‍ ഗാന്ധിയെ അവഹേളിക്കുന്ന പരാമര്‍ശം നടത്തിയ ഇടുക്കി മുന്‍ എം.പി. ജോയ്‌സ് ജോര്‍ജിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. 

രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി അവഹേളിക്കുന്ന നിലപാട് ഇടതുപക്ഷത്തിന് ഇല്ലെന്ന് മുഖ്യമന്ത്രി കാസര്‍കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി ആക്ഷേപിക്കുക എന്നുള്ളതൊന്നും തങ്ങള്‍ സ്വീകരിക്കുന്ന നിലപാടല്ല. രാഷ്ട്രീയമായി അദ്ദേഹത്തെ എതിര്‍ക്കേണ്ട കാര്യങ്ങളില്‍ എതിര്‍ക്കുന്ന നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.