ക്യാപ്റ്റൻ കളത്തിലേക്ക്: തൃക്കാക്കരയിൽ കളി മാറുന്നു; ഇടതുമുന്നണി കൺവെൻഷൻ ഇന്ന് പിണറായി ഉദ്ഘാടനം ചെയ്യും, കെ.വി തോമസും പ്രചാരണത്തിന്

16

തൃക്കാക്കര നിയോജകമണ്ഡലം എൽ.ഡി.എഫ്‌ കൺവൻഷൻ വ്യാഴാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. വൈകിട്ട്‌ നാലിന്‌ പാലാരിവട്ടം ബൈപാസ്‌ ജങ്ഷനിലാണ്‌ കൺവൻഷന്‍. എൽ.ഡി.എഫ്‌ മണ്ഡലം തെരഞ്ഞെടുപ്പ്‌ കമ്മിറ്റി രൂപീകരണവും തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസ്‌ ഉദ്‌ഘാടനവും ഇതോടൊപ്പം നടക്കും. പ്രചാരണത്തിന്‌ മുഖ്യമന്ത്രി  എത്തുന്നതോടെ  ആവേശം കൊടിയേറും. കോണ്‍ഗ്രസ് നേതാവ് കെ.വി തോമസും പിന്തുണച്ചതോടെ തെരഞ്ഞെടുപ്പുചിത്രം മാറുകയാണ്‌.

Advertisement
Advertisement