പി.കെ ശശിയെ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുക്കുന്നു

27

പി.കെ ശശിയെ സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിലേക്ക് തിരിച്ചെടുക്കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന് സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. 

സിപിഐഎം സംസ്ഥാന സെക്രട്ടറിയും എല്‍ഡിഎഫ് കണ്‍വീനറുമായ എ വിജയരാഘവന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പികെ ശശിയെ സെക്രട്ടേറിയറ്റിലേക്ക് തിരിച്ചെടുക്കാന്‍ ധാരണയായത്. പികെ ശശിയെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന കമ്മിറ്റിക്ക് ശുപാര്‍ശ നല്‍കും. 

2018 നവംബറിലാണ് ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡന പരാതിയില്‍ പികെ ശശിക്കെതിരേ പാര്‍ട്ടി നടപടിയെടുത്തത്. രണ്ടംഗ കമ്മീഷനെ വെച്ച് പരാതി അന്വേഷിക്കുകയും തീവ്രത കുറഞ്ഞ വിഷയമാണെന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ആറ് മാസത്തെ സസ്‌പെന്‍ഷന്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് 2019 സെപ്തംബറിലാണ് അദ്ദേഹത്തെ ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തത്.