പട്ടികജാതി വിദ്യാർഥികൾക്കുള്ള ആനുകൂല്യം വർധിപ്പിക്കണമെന്ന് പി.കെ.എസ് ജില്ലാ സമ്മേളനം: ഡോ.എം.കെ സുദർശൻ ജില്ലാ പ്രസിഡന്റ, കെ.വി രാജേഷ് ജില്ലാ സെക്രട്ടറി

7

പട്ടിക ജാതി-വർഗ വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസ ആനുകൂല്യം കാലോചിതമായി വർധിപ്പിക്കണമെന്ന്‌ പികെഎസ്‌ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. പട്ടിക ജാതിക്കാരുൾപ്പെടെയുള്ളവർക്ക്‌ പട്ടയം അനുവദിക്കുക, പട്ടികജാതിക്കാരുടെ കേസുകൾ പരിഗണിക്കാൻ തൃശൂരിൽ പ്രത്യേക കോടതി തുറക്കുക, സ്വകാര്യ മേഖലയിൽ സംവരണം അനുവദിക്കുക, എയ്‌ഡഡ്‌ മേഖലയിൽ പട്ടികജാതി സംവരണം നടപ്പാക്കുക,  കലാഭവൻ മണിയുടെ സ്‌മാരകം യാഥാർഥ്യമാക്കുക, ജില്ലയിൽ പോസ്‌റ്റ്‌ മെട്രിക്‌ ഹോസ്‌റ്റലുകൾ യാഥാർഥ്യമാക്കുക എന്നീ ആവശ്യങ്ങളുമുന്നയിച്ചു. രണ്ടുദിവസത്തെ സമ്മേളനം ശനിയാഴ്‌ച സമാപിച്ചു. ചർച്ചകൾക്ക്‌ പികെഎസ്‌ സംസ്ഥാന സെക്രട്ടറി കെ സോമ പ്രസാദ്‌, പ്രസിഡന്റ്‌ എസ്‌ അജയകുമാർ, ജില്ലാ സെക്രട്ടറി പി കെ ശിവരാമൻ എന്നിവർ മറുപടി നൽകി. കർഷകസംഘം ജില്ലാ സെക്രട്ടറി പി കെ ഡേവിസ്‌, കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി ടി കെ വാസു, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എൻ വി വൈശാഖൻ, എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി ഹസൻ മുബാറക്‌,  കെ വി രാജേഷ്‌, സംഘാടക സമിതി കൺവീനർ എ എ ബിജു എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റായി ഡോ. എം.കെ സുദർശനേയും സെക്രട്ടറിയായി കെ.വി രാജേഷിനേയും ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. പി.എ പുരുഷോത്തമനാണ്‌ ട്രഷറർ. കെ.എ വിശ്വംഭരൻ, സി.കെ ഗിരിജ, പി.കെ കൃഷ്‌ണൻകുട്ടി, കെ.വി ഉണ്ണികൃഷ്‌ണൻ (വൈസ്‌ പ്രസിഡന്റുമാർ). യു ആർ പ്രദീപ്‌, അഡ്വ. കെ വി ബാബു, എം.കെ പ്രമോദ്‌ കുമാർ, അഡ്വ. പി.കെ ബിന്ദു ( ജോ. സെക്രട്ടറിമാർ). പി.കെ ശിവരാമൻ, എ.വി ഷൈൻ, സി ഗോപദാസ്‌, എ.എ ബിജു. 60  അംഗ ജില്ലാകമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.

Advertisement
Advertisement