മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പി.എം.എ സലാം തുടരും. സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ധാരണയായി. വൈസ് പ്രസിഡന്റുമാരായി വികെ ഇബ്രാഹം, മായിന്‍ ഹാജി എന്നിവരെയും ട്രഷററായി സിടി അഹമ്മദലിയെയും തെരഞ്ഞെടുത്തു. പികെ കുഞ്ഞാലിക്കുട്ടി പിഎംഎ സലാമിനായി ഉറച്ച് നിന്നതോടെ സാദിഖലി തങ്ങളും ഒപ്പം നില്‍ക്കുകയായിരുന്നു. നേതൃത്വത്തെ നയിക്കാന്‍ ഇപ്പോള്‍ ഉചിതം പിഎംഎ സലാം തന്നെയാണ് എന്ന അന്തിമ തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. അതേസമയം അവസാനഘട്ടം വരേയും എം കെ മുനീറിന് വേണ്ടി കെഎം ഷാജി, ഇ ടി മുഹമ്മദ് ബഷീര്‍, കെപിഎ മജീദ്, പിവി അബ്ദുള്‍ വഹാബ് അടക്കമുള്ളവര്‍ ഉറച്ച് നിന്നു. നേതാക്കള്‍ അവസാന മിനുട്ട് വരേയും വീട്ടുവീഴ്ച്ചക്ക് തയ്യാറാവാതിരുന്നത് യോഗത്തില്‍ പ്രതിസന്ധിക്കിടയാക്കിയിരുന്നു. പിന്നീട് തീരുമാനം സാദിഖലി തങ്ങള്‍ക്ക് വിടുകയായിരുന്നു.
പുതിയ സംസ്ഥാന ഭാരവാഹികൾ
കോഴിക്കോട് ലീഗ് ഹൗസിലെ സി.എച്ച് ഓഡിറ്റോറിയത്തിൽ ചേർന്ന സംസ്ഥാന കൗൺസിൽ യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. സാദിഖലി ശിഹാബ് തങ്ങൾ (പ്രസിഡണ്ട്), വി.കെ ഇബ്രാഹിംകുഞ്ഞ്, എം.സി മായിൻ ഹാജി, അബ്ദുറഹിമാൻ കല്ലായി, സി.എ.എം.എ കരീം, സി.എച്ച് റഷീദ്, ടി.എം സലീം, സി.പി ബാവ ഹാജി, ഉമ്മർ പാണ്ടികശാല, പൊട്ടൻകണ്ടി അബ്ദുള്ള, സി.പി സൈതലവി (വൈസ് പ്രസിഡണ്ടുമാർ), അഡ്വ.പി.എം.എ സലാം (ജനറൽ സെക്രട്ടറി), പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, അബ്ദുറഹിമാൻ രണ്ടത്താണി, അഡ്വ.എൻ ഷംസുദ്ദീൻ, കെ.എം ഷാജി, സി.പി ചെറിയ മുഹമ്മദ്, സി. മമ്മൂട്ടി, പി.എം സാദിഖലി, പാറക്കൽ അബ്ദുള്ള, യു.സി രാമൻ, അഡ്വ. മുഹമ്മദ് ഷാ, ഷാഫി ചാലിയം (സെക്രട്ടറിമാർ), സി.ടി അഹമ്മദലി (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ. സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ, പി.വി അബ്ദുൽവഹാബ്, ഡോ. അബ്ദുസ്സമദ് സമദാനി, കെ.പി.എ മജീദ്, വി.കെ ഇബ്രാഹിംകുഞ്ഞ്, എം.കെ മുനീർ, മുനവ്വറലി ശിഹാബ് തങ്ങൾ, പി.കെ.കെ ബാവ, കുട്ടി അഹമ്മദ്കുട്ടി, പി.കെ അബ്ദുറബ്ബ്, ടി.എ അഹമ്മദ് കബീർ, കെ.ഇ അബ്ദുറഹിമാൻ, എൻ.എ നെല്ലിക്കുന്ന്, പി.കെ ബഷീർ, മഞ്ഞളാംകുഴി അലി, പി. ഉബൈദുള്ള, അഡ്വ. എം. ഉമ്മർ, സി. ശ്യാംസുന്ദർ, പി.എം.എ സലാം, ആബിദ് ഹുസൈൻ തങ്ങൾ, എം.സി മായിൻ ഹാജി, അബ്ദുറഹിമാൻ കല്ലായി, അബ്ദുറഹിമാൻ രണ്ടത്താണി, എൻ. ഷംസുദ്ദീൻ, കെ.എം ഷാജി, സി.എച്ച് റഷീദ്, ടി.എം സലീം, സി.പി ചെറിയ മുഹമ്മദ്, എം.സി വടകര എന്നിവർ സെക്രട്ടേറിയറ്റ് അംഗങ്ങളാണ്. അഹമ്മദ് കുട്ടി ഉണ്ണിക്കുളം, അഡ്വ.റഹ്‌മത്തുളള, സുഹറ മമ്പാട്, അഡ്വ. പി. കുൽസു, അഡ്വ നൂർബീന റഷീദ് എന്നിവരെ സ്ഥിരം ക്ഷണിതാക്കളായും തെരഞ്ഞെടുത്തു.