വടക്കാഞ്ചേരി നഗരസഭ ചെയര്‍മാനായി പി.എൻ.സുരേന്ദ്രനെ തെരഞ്ഞെടുത്തു

48

വടക്കാഞ്ചേരി നഗരസഭ ചെയര്‍മാനായി സി.പി.എം അംഗം പി.എൻ.സുരേന്ദ്രനെ തെരഞ്ഞെടുത്തു. കോൺഗ്രസ് അംഗം കെ.അജിത്ത് കുമാർ ആയിരുന്നു എതിർ സ്ഥാനാർത്ഥി. സുരേന്ദ്രന് 24 വോട്ടും അജിത്ത് കുമാറിന് 15 വോട്ടും ലഭിച്ചു. എൽ.ഡി.എഫിൽ എം.ആർ. അനൂപ് കിഷോറാണ് പി.എൻ.സുരേന്ദ്രൻ്റെ പേര് നിർദേശിച്ചത്. ഷീല മോഹൻ പിന്താങ്ങി. യു.ഡി.എഫിലെ എസ്.എ എ.ആസാദാണ് കെ.അജിത്ത് കുമാറിൻ്റെ പേര് നിർദ്ദേശിച്ചത്. കെ.ടി. ജോയ് പിന്താങ്ങി.യു.ഡി.എഫിൻ്റെ 16 സീറ്റിലെ തിരുത്തി പറമ്പ് 29 ഡിവിഷനിൽ നിന്ന് വിജയിച്ച കോൺഗ്രസ് അംഗം ജോയൽ മഞ്ഞില സത്യപ്രതിജ്ഞക്ക് എത്താതിനാൽ 15 വോട്ട് ലഭിച്ചു. ഒരംഗമുള്ള ബി.ജെ.പി. വിട്ടുനിന്നു.