ഓഫീസ് ജീവനക്കാരിയെ മർദിച്ചുവെന്ന്: കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം ഷെഫീറിനെതിരെ പോലീസ് കേസ്; ജീവനക്കാരിക്കെതിരെ ഷെഫീറിന്റെയും പരാതി

41

കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം ഷെഫീറിനെതിരെ പൊലീസ് കേസ്. ഷെഫീറിന്റെ അഭിഭാഷക ഓഫീസിലെ ക്ലർക്കായിരുന്ന സ്ത്രീ നൽകിയ പരാതിയിലാണ് കേസ്. ചീത്ത വിളിക്കുകയും മർദിക്കുകയും ചെയ്തുവെന്നാണ് പരാതി. 

Advertisement

ഷെഫീർ നൽകിയ പരാതിയിൽ  വനിത ക്ലർക്കിനെതിരെയും നെടുമങ്ങാട് പൊലീസ് കേസെടുത്തു. താൻ അറിയാതെ ക്ലാർക്ക് വക്കീൽ ഫീസ് വാങ്ങിയെന്നും രേഖകൾ കടത്തിയെന്നുമാണ് പരാതി. ഷെഫീർ പരാതി നൽകിയ ശേഷമാണ് ക്ലർക്ക് പൊലിസിനെ സമീപിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ വർക്കലയിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു ഷെഫീർ. 

Advertisement