അഗ്നിപഥിനെതിരെ പ്രതിഷേധം: ബി.എസ്.എൻ.എൽ ഓഫീസിലേക്ക് മാർച്ച് നടത്തി എ.ഐ.വൈ.എഫ്; റെയിൽവേ സ്റ്റേഷനിലേക്ക് തീ പന്തവുമായി ഡി.വൈ.എഫ്.ഐയുടെ നെറ്റ് മാർച്ച്‌

7

സൈനീക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥ് പദ്ധതിക്കെതിരെ യുവജന രോഷം. പദ്ധതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് തൃശൂർ ജില്ലാ കമ്മിറ്റി ബി.എസ്.എൻ.എൽ ഓഫീസിലേക്കും ഡി.വൈ.എഫ്.ഐ തൃശൂർ റെയിൽവേ സ്റ്റേഷനിലേക്ക് തീ പന്തവുമായി നൈറ്റ്‌ മാർച്ചും സംഘടിപ്പിച്ചു. എ.ഐ.വൈ.എഫ് പ്രതിഷേധ  മാര്‍ച്ച് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിനോയ്‌ ഷബീർ അധ്യക്ഷത വഹിച്ച പ്രതിഷേധ സമരത്തിന്, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ വി ക്കെ വിനീഷ്,കനിഷ്കൻ വല്ലൂർ , ലിനി ഷാജി, എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി കെ എ അഖിലേഷ് എന്നിവർ സംസാരിച്ചു. സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന്   വൈശാഖ് അന്തിക്കാട്, സേവ്യർ പി, എൻ.കെ സനൽ കുമാർ,സുഭാഷ് പുതുശ്ശേരി  , അഖിൽ പി.എസ് എന്നിവർ നേതൃത്വം നൽകി. ഇന്ത്യയെ വിൽക്കരുതെന്ന മുദ്രാവാക്യവുമായി ഡി.വൈ.എഫ്. ഐ തൃശൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. തീ പന്തവുമായി നഗരം ചുറ്റിയ പ്രതിഷേധ മാർച്ചിൽ നൂറ് കണക്കിന് യുവാക്കൾ പങ്കെടുത്തു. റെയിൽവേ സ്റ്റേഷൻ കവാടത്തിന് മുമ്പിലായി പൊലീസ് ബാരിക്കേഡ് വെച്ച് മാർച്ച് തടഞ്ഞു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എൻ.വി വൈശാഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ആർ.എൽ ശ്രീലാൽ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ  കെ.എസ്.സെന്തിൽകുമാർ, സംസ്ഥാന കമ്മിറ്റിയംഗം കെ.എസ്.റോസൽരാജ് എന്നിവർ സംസാരിച്ചു.സംസ്ഥാന കമ്മിറ്റിയംഗം സുകന്യ ബൈജു, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ കാർത്തിക, സി.എസ് സംഗീത്, എൻ.ജെ.ഗിരിലാൽ, ബൈജു തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement
Advertisement