സെക്രട്ടേറിയറ്റിന് മുന്നില്‍ മീന്‍ വില്‍പ്പന നടത്തി പി.എസ്.സി ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം

12

സെക്രട്ടേറിയറ്റിന് മുന്നില്‍ മീന്‍ വില്‍പ്പന നടത്തി പി.എസ്.സി ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം. സിപിഒ റാങ്ക് ലിസ്റ്റിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികളാണ് പ്രതീകാത്മക മീന്‍വില്‍പ്പന നടത്തി പ്രതിഷേധിക്കുന്നത്. 

സെക്രട്ടേറിയറ്റിന് മുന്നിലെ റോഡിലാണ് ഉദ്യോഗാര്‍ഥികള്‍ മീന്‍വില്‍പ്പന നടത്തുന്നത്. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ ഇവരെ സന്ദര്‍ശിച്ചു, ഉദ്യോഗാര്‍ഥികളുടെ മീന്‍ വാങ്ങിക്കൊണ്ട് പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. 

പ്രശ്‌ന പരിഹാരത്തിന് ഗവര്‍ണറുടെ ഇടപെടല്‍ വേണമെന്നാണ് ഉദ്യോഗാര്‍ഥികള്‍ പറയുന്നത്.