പത്തനംതിട്ട ഡി.സി.സി. ഓഫീസിൽ കരിങ്കൊടി: പി.ജെ. കുര്യനും ആൻ്റോ ആൻ്റണി എം.പി.ക്കും പുതിയ ഡി.സി.സി. പ്രസിഡൻ്റ് സതീഷ് കൊച്ചുപറമ്പിലിനുമെതിരെ പോസ്റ്റർ

15

പത്തനംതിട്ട ഡി.സി.സി. ഓഫീസിൽ കരിങ്കൊടി. പി.ജെ. കുര്യനും ആൻ്റോ ആൻ്റണി എം.പി.ക്കും പുതിയ ഡി.സി.സി. പ്രസിഡൻ്റ് സതീഷ് കൊച്ചുപറമ്പിലിനെതിരെയും പോസ്റ്ററും പതിപ്പിച്ചിട്ടുണ്ട്. പത്തനംതിട്ടയെ ഒറ്റുകൊടുക്കാൻ എത്തിയ യൂദാസ് ആണ് ആൻറോ ആൻറണി. സതീഷ് സജീവ പ്രവർത്തകനല്ലെന്നും യു.ഡി.എഫ്. സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്നും പോസ്റ്ററിലുണ്ട്. സതീഷ് കൊച്ചുപറമ്പിൽ പി.ജെ. കുര്യന്റെ നോമിനിയാണെന്നും പോസ്റ്ററിൽ പറയുന്നു.