ഇരട്ട വോട്ടിൽ കുടുങ്ങി ചെന്നിത്തലയും: രമേശ്‌ ചെന്നിത്തലയുടെ അമ്മക്ക് രണ്ട് വോട്ട്

9

രമേശ് ചെന്നിത്തലയുടെ അമ്മയ്ക്ക് ഇരട്ട വോട്ട്. ചെന്നിത്തല പഞ്ചായത്തിലെ 152-ാം ബൂത്തിലും ഹരിപ്പാട് നഗരസഭയിലെ 52-ാം ബൂത്തിലൂമാണ് വോട്ട്.

കുടുംബത്തിലെ മറ്റെല്ലാവരുടെയും വോട്ടുകൾ ചെന്നിത്തല പഞ്ചായത്തിൽ നിന്ന് നീക്കിയെങ്കിലും ദേവകി അമ്മയുടെ വോട്ട് മാത്രം നീക്കിയിട്ടില്ലെന്നാണ് കണ്ടെത്തൽ.

സംസ്ഥാനത്ത് നിരവധി പേർക്ക് ഇരട്ടവോട്ടുണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് തന്നെ പ്രതിരോധത്തിലായിരിക്കുകയാണ്.