സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെതിരേ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണെന്ന് രമേശ് ചെന്നിത്തല

12

സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെതിരേ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ എന്തുകൊണ്ട് അന്വേഷണം നടക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കളളനും പോലീസും കളിക്കുന്നതെന്നും ചെന്നിത്തല. 

‘മൊഴി ഇത്രയും കൈയില്‍ കിട്ടിയിട്ടും എന്തുകൊണ്ടാണ് ഇഡി അന്വേഷണം നടത്താത്തത് എന്നാണ് എന്റെ ചോദ്യം. നിജസ്ഥിതി അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ബി.ജെ.പിയും  സിപിഎമ്മും തമ്മിലുളള രാഷ്ട്രീയ കൂട്ടുകെട്ടിന്റെ ഫലമായിട്ടാണ് ഈ അന്വേഷണം നടക്കാത്തതെന്ന് വ്യക്തമാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കളളനും പോലീസും കളിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.