കെ.എസ്.ഇ.ബി അദാനി കരാർ മുഖ്യമന്ത്രി നേരിട്ടെന്ന് രമേശ്‌ ചെന്നിത്തല: പിണറായി- മോദി ബന്ധത്തിലെ ഇടനിലക്കാരനാണ് അദാനിയെന്നും ചെന്നിത്തല

12

അദാനിക്ക് കൊള്ളയടിക്കാൻ അവസരം നൽകിയിട്ട് സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ട് ആണ് അദാനിയുമായി കരാർ ഉണ്ടാക്കിയതെന്നും ചെന്നിത്തല ആരോപിച്ചു. പിണറായി – അദാനി കൂട്ടുകെട്ടാണ് വൈദ്യുതി കരാറിന് പിന്നിലുള്ളത്. ഗ്യാരന്റി ഉറപ്പ് വരുത്തണം എന്ന് കരാറിൽ ഉണ്ട്. ഇടത് കൈ കൊണ്ടും വലത് കൈ കൊണ്ടും അദാനിയെ പിണറായി സഹായിക്കുന്നു. ഇതു കൊണ്ട് ദോഷമുണ്ടാകുന്നത് ഉപഭോക്താക്കൾക്കാണ്. താൻ പ്രതീക്ഷിച്ച മറുപടി തന്നെയാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരിൽ നിന്നുമുണ്ടായത്. തന്റെ സമനില തെറ്റിയെന്ന എം.എം മണിയുടെ പ്രതികരണം കാര്യമാക്കുന്നില്ല . എല്ലാ ആരോപണങ്ങളിലും ഇതാണ് മന്ത്രിമാർ പറയുന്നത്. എന്നാൽ ആരോപണം എല്ലാം പിന്നീട് വാസ്തവം ആണെന്ന് തെളിഞ്ഞതായും ചെന്നിത്തല പറഞ്ഞു.