Home Kerala Ernakulam ഐ.ടി, വ്യവസായ വകുപ്പുകളിൽ 2018 ന് ശേഷമുള്ള എല്ലാ ഇടപാടുകളിലും സമഗ്രാന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

ഐ.ടി, വ്യവസായ വകുപ്പുകളിൽ 2018 ന് ശേഷമുള്ള എല്ലാ ഇടപാടുകളിലും സമഗ്രാന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

0
ഐ.ടി, വ്യവസായ വകുപ്പുകളിൽ 2018 ന് ശേഷമുള്ള എല്ലാ ഇടപാടുകളിലും സമഗ്രാന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

ഐ.ടി, വ്യവസായ വകുപ്പുകളിൽ 2018 ന് ശേഷമുള്ള എല്ലാ ഇടപാടുകളിലും സമഗ്രാന്വേഷണം വേണമെന്ന് മുൻ പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല. ഐടി വകുപ്പ്‌ അഴിമതിയുടെ അക്ഷയഖനിയായി. എ ഐ. കാമറ തട്ടിപ്പിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.  ശാസ്ത്രീയമായി അഴിമതി നടത്തുന്നതിൽ ഈ സർക്കാരിന് ഒന്നാം സ്ഥാനമാണ്. അഴിമതി മൂടിവയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. എന്തിലും തട്ടിപ്പു നടത്തുന്നതിൽ സർക്കാരിന് വൈഭവമുണ്ട്. ഐ.ടി. സെക്രട്ടറിയായി ശിവശങ്കർ വന്ന ശേഷം അഴിമതിയുടെ കേന്ദ്രമായി ഡിജിറ്റൽ വകുപ്പിനെ മാറ്റി. എല്ലാ ഇടപാടുകളിലും സമഗ്ര അന്വേഷണം വേണം. അഴിമതിയ്ക്കു പിന്നിൽ വ്യക്തമായ ഗൂഡാലോചനയുണ്ട്. ആദ്യം അഴിമതി നടത്താനുള്ള പദ്ധതികൾ തയാറാക്കുന്നു. നൂറ് കോടിക്ക് പൂർത്തിയാക്കാൻ കഴിയുമായിരുന്ന പദ്ധതി സേഫ് കേരള പദ്ധതിയിൽ ടെൻഡർ തുടങ്ങുന്നതിന് മുമ്പ് തന്നെ എസ് ആർഐടിയും പ്രസാഡിയോയും അശോകയും തമ്മിൽ ബന്ധമുണ്ടായിരുന്നു. കെ ഫോണിലും ഇവരുണ്ട്. കെ ഫോണിൽ ആദ്യ കരാറിൽ മെയിന്റനൻസ് ഉൾപ്പെട്ടിട്ടും വീണ്ടും മെയിന്റനൻസിന് വേണ്ടി പ്രത്യേകം കരാർ ഉണ്ടാക്കിയെന്നും ചെന്നിത്തല പറഞ്ഞു. 

LEAVE A REPLY

Please enter your comment!
Please enter your name here