പ്രായമല്ല പക്വത: പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി രേഷ്മ മറിയം റോയ് ചുമതലയേറ്റു

43

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി രേഷ്മ മറിയം റോയ് ചുമതലയേറ്റു. പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം പഞ്ചായത്തിലാണ് ഈ 21കാരി പ്രസിഡന്റ് അധികാരമേറ്റത്. ബുധനാഴ്ച നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒമ്പത് വോട്ടുകൾ നേടിയാണ് സി.പി.എം. അംഗമായ രേഷ്മ തിരഞ്ഞെടുക്കപ്പെട്ടത്. സി.പി.ഐ.യിലെ മണിയമ്മ രാമചന്ദ്രനാണ് വൈസ് പ്രസിഡന്റ്.

പഞ്ചായത്തിലെ അടിസ്ഥാന സൗകര്യവികസനത്തിനാണ് പ്രാധാന്യം നൽകുന്നതെന്നും ഒരുപാട് പദ്ധതികൾ നടപ്പിലാക്കണമെന്നുണ്ടെന്നും പ്രായം കുറഞ്ഞ പ്രസിഡന്റായല്ല മികച്ച പഞ്ചായത്തിന്റെ പ്രസിഡന്റായി അറിയപ്പെടാനാണ് ആഗ്രഹമെന്ന് രേഷ്മ മാധ്യമങ്ങളോട് പറഞ്ഞു.