ജയരാജൻ ചോദിച്ചത് സ്വകാര്യ സ്ഥാപനത്തെ സഹകരണ സ്ഥാപനം പോലെ സഹായിക്കണോ എന്ന്, മാധ്യമങ്ങൾ അത് അഴിമതിയും വരവിൽ കവിഞ്ഞ സാമ്പാദ്യവുമാക്കി; വെളിപ്പെടുത്തി ഇ.പി ജയരാജൻ

20

കണ്ണൂരിലെ വൈദേകം ആയുര്‍വേദ റിസോര്‍ട്ടിനെക്കുറിച്ച് പി.ജയരാജന്‍ സംസ്ഥാന കമ്മിറ്റിയില്‍ ആരോപണം ഉന്നയിച്ചതായി എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. സ്വകാര്യ സ്ഥാപനത്തെ സഹകരണ സ്ഥാപനം പോലെ സഹായിക്കാന്‍ പാടുണ്ടോ എന്നാണ് അദ്ദേഹം ചോദിച്ചതെന്നും ഇ.പി പറഞ്ഞു. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇ.പിയുടെ വെളിപ്പെടുത്തല്‍.
അഴിമതി നടന്നതായി പി. ജയരാജന്‍ ആരോപിച്ചിട്ടില്ല. ഒരു സ്വകാര്യ കമ്പനിയെ സഹകരണ സ്ഥാപനം പോലെ സഹായിക്കാന്‍ പാടുണ്ടോ എന്നാണ് ചോദിച്ചത് – ഇ.പി ജയരാജന്‍ പറഞ്ഞു. ഇക്കാര്യമാണ് ചില മാധ്യമങ്ങള്‍ അഴിമതി ആരോപണം ഉന്നയിച്ചതായി ട്വിസ്റ്റ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
ആരോപണങ്ങള്‍ക്ക് പിന്നില്‍ ആസൂത്രണമുണ്ടെന്ന പരോക്ഷ വിമര്‍ശനവും അഭിമുഖത്തിലുണ്ട്. “വൈദേകം റിസോര്‍ട്ടിന്റെ മുന്‍ എം.ഡി രമേശന്‍, പി. ജയരാജന്റെ അടുത്ത് പോയി സംസാരിച്ചിട്ടുണ്ട്. നിയമപരമായി സ്ഥാപനത്തില്‍ ഒരു പിടുത്തവും കിട്ടുന്നില്ല എന്നു വന്നപ്പോഴാണ് എന്റെ പേര് വലിച്ചിഴച്ചത്”- ഇ.പി. പറഞ്ഞു.
അതേസമയം റിസോര്‍ട്ടിലെ നിക്ഷേപം ഇ.പിയുടെ കുടുംബം പിന്‍വലിക്കുന്നതില്‍ പാര്‍ട്ടിയുടെ ഇടപെടലില്ലെന്ന് എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി.

Advertisement
Advertisement